തീ പിടിച്ചിട്ട് 80 മണിക്കൂര്‍, കോള്‍ഡ് സ്റ്റോറേജ് നിന്ന് കത്തുന്നു; നഷ്‌ടം 50 കോടി! യുപിയില്‍ തീയണക്കാൻ തീവ്രശ്രമം

  • 04/04/2025

ഉത്തർപ്രദേശിലെ ഹാത്രസില്‍ കോള്‍ഡ് സ്റ്റോറേജ് യൂണിറ്റില്‍ ഉണ്ടായ തീപിടുത്തം 80 മണിക്കൂർ ആയിട്ടും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ല. പച്ചക്കറികളും പഴങ്ങളും സൂക്ഷിച്ചിരുന്ന കോള്‍ഡ് സ്റ്റോറേജ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. ചൊവ്വാഴ്ച്ച വെളുപ്പിനെ 2 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.

അഗ്നിരക്ഷാ സേനയും എസ്‌ഡി‌ആർ‌എഫ് സംഘവും തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍ മൂന്ന് ദിവസത്തിലേറെ പിന്നിട്ടിട്ടും ഇതുവരെ പരിശ്രമം വിജയം കണ്ടില്ല. അടുത്ത ജില്ലകളില്‍ നിന്നുള്ള അഗ്നി രക്ഷാ സേനയുടെ യൂണിറ്റുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്. 50 കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് ഉടമസ്ഥൻ പറഞ്ഞു.

Related News