ജഹ്‌റയിൽ 65 കുപ്പി മദ്യവുമായി പ്രവാസി അറസ്റ്റിൽ

  • 05/04/2025


കുവൈത്ത് സിറ്റി: പ്ലാസ്റ്റിക് കുപ്പികളിൽ ഒളിപ്പിച്ച വാറ്റുചാരായവുമായി ഒരു ഏഷ്യൻ പ്രവാസിയെ ജഹ്‌റ ബാക്കപ്പ് പട്രോളിംഗ് പിടികൂടി. അൽ-വഹാ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ ഒരു ജാപ്പനീസ് നിർമ്മിത വാഹനത്തിന്റെ ഡ്രൈവറുടെ പരിഭ്രാന്തമായ പെരുമാറ്റം കാരണം സംശയം തോന്നി. പരിശോധന നടത്തുകയായിരുന്നു. കാറിനുള്ളിൽ ഒളിപ്പിച്ചിരുന്ന ഏകദേശം 65 കുപ്പികളോളം നിയമവിരുദ്ധമായ മദ്യം അവർ കണ്ടെത്തി. കുവൈത്തിന്റെ കർശനമായ മദ്യവിരുദ്ധ നിയമങ്ങൾക്കനുസൃതമായി പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയും നാടുകടത്തൽ നടപടികൾക്ക് വിധേയനാക്കുകയും ചെയ്തു.

Related News