ബോട്ട് മുങ്ങി അപകടം; മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • 06/04/2025



കുവൈത്ത് സിറ്റി: കടൽത്തീരത്തിനടുത്ത് ബോട്ട് മുങ്ങിയതിനെ തുടർന്ന് മൂന്ന് കുവൈത്തി പൗരന്മാരെ മറൈൻ ഫയർ ഫൈറ്റർമാർ രക്ഷപ്പെടുത്തി. മുൻകരുതൽ നടപടിയായി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോർട്ട്. മറ്റൊരു സംഭവത്തിൽ, ഹവല്ലി ഗവർണറേറ്റിലെ ഒരു റോഡിൽ കാൽനടയാത്രക്കാരനെ വാഹനമിടിച്ചു. പരിക്കേറ്റയാളെ ചികിത്സയ്ക്കായി മുബാറക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഉൾപ്പെട്ട ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ഒരു പ്രമുഖ ഷോപ്പിംഗ് മാളിന് സമീപം മറ്റൊരാളെ വാഹനം ഇടിക്കുകയും ജഹ്‌റ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ട്രാഫിക് പട്രോളിംഗ് സംഘം ഉടൻ സ്ഥലത്തെത്തിയെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, എമർജൻസി സർവീസുകൾ എത്തുന്നതിന് മുമ്പ് തന്നെ അതുവഴി പോയ ഒരാൾ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചിരുന്നു.

Related News