കാലാവസ്ഥാമാറ്റം; തലവേദന, ജലദോഷം എന്നിവയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി അൽ അജൈരി സയന്‍റിഫിക് സെന്‍റര്‍

  • 07/04/2025



കുവൈത്ത് സിറ്റി: രാജ്യം നിലവിൽ ധരാൻ സീസണിലൂടെ കടന്ന് പോവുകയാണെന്ന് അല്‍ അജ്‍രി സയന്‍റിഫിക് സെന്‍റര്‍ അറിയിച്ചു. ഇത് ഏപ്രിൽ 3 ന് ടാലി അല്‍ മുഖദ്ദത്തോടെ ആരംഭിക്കുകയും 13 ദിവസം നീണ്ടുനിൽക്കുകയും ചെയ്യും. ടാലി അല്‍ മുഖദ്ദം തിളക്കമുള്ള രണ്ട് നക്ഷത്രങ്ങളുടെ കൂട്ടമാണ്. കൂടാതെ വസന്തകാലത്ത് കിഴക്കുദിക്കുന്ന നക്ഷത്രങ്ങളിൽ മൂന്നാമത്തേതാണ്. ഇതിനെ രണ്ടാം ഉഷ്ണവസന്തം എന്നും വിളിക്കുന്നു. 

ഈ കാലയളവിൽ താപനില മുമ്പത്തേക്കാൾ ഉയരും. തലവേദന, ജലദോഷം, പൊടികാറ്റ് എന്നിവ സാധാരണമാണെന്നും സെന്‍റര്‍ അറിയിച്ചു. ധിറാഅ" കാലഘട്ടത്തിൽ താപനില ഉയരുമെന്നും കാലാവസ്ഥ അസ്ഥിരമായി തുടരുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ഈ കാലഘട്ടത്തിന്‍റെ പ്രധാന സവിശേഷതകളിലൊന്നായ "സറായത്" ഇതിനെ വേർതിരിക്കുന്നു. രാത്രിയിൽ തണുത്ത കാറ്റ് വീശുകയും ഈ കാലയളവിൽ ദേശാടനക്കിളികൾ കൂട്ടത്തോടെ യാത്ര ചെയ്യുകയും ചെയ്യുന്നു.

Related News