പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാല്‍ കടുത്ത നടപടിയെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി

  • 07/04/2025



കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന വെഡ്ഡിംഗ് ഹാൾ ഉടമകൾക്ക് പിഴ ചുമത്തുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. റാഖ മേഖലയിൽ മാലിന്യം തള്ളിയ വെഡ്ഡിംഗ് ഹാളിൻ്റെ ലൈസൻസ് ഉടമയെ മുനിസിപ്പാലിറ്റി വെറുതെ വിടില്ല. ഇയാളുടെ ഒരു വീഡിയോ ക്ലിപ്പ് ചില സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിച്ചിരുന്നു. ഹാളിൻ്റെ മാലിന്യം തള്ളിയത് വ്യക്തമായ സാഹചര്യത്തിൽ 500 ദിനാറിന്‍റെ കെട്ടിവെച്ച തുക കണ്ടുകെട്ടുകയും, മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ചെലവ് ഈടാക്കുകയും ചെയ്യുന്നത് ഉൾപ്പെടെ എല്ലാ നടപടികളും ഇയാൾക്കെതിരെ സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ മാലിന്യം ഇടുന്ന ആർക്കെതിരെയും നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.

Related News