കുവൈത്തിലെ മാലിന്യ നിരക്ക് ലോകത്തിലെതന്നെ ഏറ്റവും കൂടിയ നിരക്കിൽ; അടിയന്തര നടപടി വേണമെന്ന് പരിസ്ഥിതി പ്രവർത്തകർ

  • 07/04/2025



കുവൈത്ത് സിറ്റി: കുവൈത്തിലെ മാലിന്യ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഈ വർധിച്ചുവരുന്ന പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു. മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തിലെ പ്രതിശീർഷ ജൈവ (biodegradable) മാലിന്യ ഉത്പാദന നിരക്ക് പ്രതിദിനം 1.4 കിലോഗ്രാം ആണെന്നും ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണെന്നും അവർ ചൂണ്ടിക്കാട്ടി. ഖരം, ദ്രാവകം, വാതകം എന്നിങ്ങനെ എല്ലാ രൂപത്തിലുമുള്ള മാലിന്യം കുവൈത്തിൽ ഒരു വലിയ പ്രശ്നമാണെന്ന് പരിസ്ഥിതി പ്രവർത്തകർ അഭിപ്രായപ്പെട്ടു. 

മാലിന്യം ഗുരുതരമായ പാരിസ്ഥിതിക, ആരോഗ്യ, സാമ്പത്തിക ഭീഷണി ഉയർത്തുന്നുവെന്ന് അവർ മുന്നറിയിപ്പ് നൽകി. ഈ പ്രശ്നത്തിന് സമൂലവും സുസ്ഥിരവുമായ പരിഹാരങ്ങൾ ആവശ്യമാണെന്ന് പ്രവർത്തകർ പറയുന്നു. വർധിച്ചുവരുന്ന പാരിസ്ഥിതിക അവബോധം, മാലിന്യം കുറയ്ക്കൽ, പുനരുപയോഗത്തിനായുള്ള ശക്തമായ പ്രോത്സാഹനം എന്നിവ ആവശ്യമാണ്. കാർഷിക മേഖല പോലുള്ള വ്യവസായങ്ങളിൽ മാലിന്യം തരംതിരിക്കുന്നതിലും അതിൻ്റെ സാധ്യതയുള്ള ഉപയോഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് സർക്കാർ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും നിരവധി ബോധവൽക്കരണ കാമ്പെയ്‌നുകൾ ആരംഭിച്ചിട്ടുള്ളതുപോലെ കുവൈത്തും നയങ്ങൾ സ്വീകരിക്കണമെന്നും അവർ നിർദ്ദേശിച്ചു.

Related News