കുവൈറ്റിൽ 3.2 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി

  • 07/04/2025

കുവൈറ്റിൽ 3.2 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി

കുവൈറ്റ് സിറ്റി : കുവൈറ്റ് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് കുവൈറ്റിന് തെക്ക് പടിഞ്ഞാറുള്ള മനാഖീഷ് പ്രദേശത്ത് 3.2 തീവ്രതയുള്ള ഭൂകമ്പം രേഖപ്പെടുത്തിയതായി കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (KISR) തിങ്കളാഴ്ച അറിയിച്ചു. പ്രാദേശിക സമയം രാത്രി 11:45 ന് ഭൂമിക്കടിയിൽ 13 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് KISR ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 

Related News