ജലീബ് ശുവൈഖ് ലേബർ സിറ്റി പദ്ധതി ; മന്ത്രി പരിശോധനാ പര്യടനം നടത്തി

  • 08/04/2025


കുവൈത്ത് സിറ്റി: ജലീബ് അല്‍ ഷുവൈഖിലെ പ്രശ്നം പരിഹരിക്കുന്നതിന് തൊഴിലാളികൾക്കുള്ള താമസസ്ഥലങ്ങൾ സ്ഥാപിക്കുന്നത് വേഗത്തിലാക്കണമെന്ന് നഗരകാര്യ, ഭവന നിർമ്മാണ സഹമന്ത്രി അബ്ദുല്ലത്തീഫ് അൽ മിഷാരി. ഫർവാനിയ ഗവർണർ ഷെയ്ഖ് അഥ്ബി അൽ നാസർ, മുനിസിപ്പൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ഖാലിദ് മുഫ്‌ലിഹ് അൽ മുത്തൈരി, പരിസ്ഥിതി കാര്യ സമിതി ചെയർപേഴ്‌സൺ അലിയ അൽ ഫാർസി, കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ മാനൽ അൽ അസ്ഫൗ എന്നിവരോടൊപ്പം അൽ മിഷാരി പ്രദേശത്ത് പരിശോധനയും നടത്തി. 

ഈ പ്രദേശം ഇപ്പോൾ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെങ്കിലും, ഇവിടുത്തെ നഗരാസൂത്രണം, സുരക്ഷ, താമസ പ്രശ്നങ്ങൾക്കടക്കം സമൂലമായ പരിഹാരം കാണാൻ സർക്കാർ താല്പര്യപ്പെടുന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. അതേസമയം, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, ജാബർ അന്താരാഷ്ട്ര സ്റ്റേഡിയം, കുവൈത്ത് യൂണിവേഴ്സിറ്റി തുടങ്ങിയ നിരവധി സർക്കാർ സ്ഥാപനങ്ങളാൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ, ഇവിടുത്തെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്‍റെ പ്രാധാന്യം ഷെയ്ഖ് അഥ്ബി അൽ നാസർ ചൂണ്ടിക്കാട്ടി.

Related News