ജലീബിലെ സുരക്ഷാ പ്രശ്നങ്ങളിൽ ചർച്ച നടത്തി ഫർവാനിയ ഗവർണർ

  • 08/04/2025


കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈഖിലെയും ഗവർണറേറ്റിന്റെ മറ്റ് പ്രദേശങ്ങളിലെയും സ്ഥിതിഗതികൾ നിരവധി സുരക്ഷാ മേധാവികളുമായി ചർച്ച ചെയ്ത് ഫർവാനിയ ഗവർണർ ഷെയ്ഖ് അഥ്ബി അൽ നാസർ. ഫർവാനിയ സുരക്ഷാ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ മുതൈരി, റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മിഷാൽ അൽ ഷൻഫ, ഫർവാനിയ ഇൻവെസ്റ്റിഗേഷൻസ് ആക്ടിംഗ് ഡയറക്ടർ കേണൽ അഹമ്മദ് അൽ യാസിൻ, ജലീബ് അൽ ഷുവൈഖ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ആയേദ് അൽ സുബായി, റെസിഡൻസി അഫയേഴ്സ് ജനറൽ ഡിപ്പാർട്ട്‌മെന്റിലെ ലഫ്റ്റനന്റ് കേണൽ അലി അൽ ഹയ്യാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജലീബ് അൽ ഷുവൈഖ് പ്രദേശത്തെ സ്ഥിതിഗതികളും ഗവർണറേറ്റിലെ താമസക്കാരുടെ സുപ്രധാന സുരക്ഷാ പ്രശ്നങ്ങളും യോ​ഗത്തിൽ ചർച്ചയായി. പ്രശ്നങ്ങളും തടസ്സങ്ങളും പരിഹരിക്കുന്നതിനും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനും സുരക്ഷാ വിഭാഗങ്ങൾക്കിടയിൽ കൂട്ടായ ശ്രമങ്ങളും ഏകോപനവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും ​ഗവർണർ ചൂണ്ടിക്കാട്ടി.

Related News