ജലീബ് അൽ ഷുവൈഖിലെ റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിൽ തീപിടിത്തം

  • 08/04/2025



കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈഖിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിൽ തീപിടിത്തം. അൽ സുമൂദ്, അൽ അർദിയ സ്റ്റേഷനുകളിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തുകയും തീ അണയ്ക്കുകയും ചെയ്തു. രണ്ട് പേർക്ക് പുക ശ്വസിച്ചത് മൂലം ബുദ്ധിമുട്ടുണ്ടായി. ഇവർക്ക് ഉടൻ തന്നെ വൈദ്യസഹായം നൽകി.

Related News