വഖഫ് നിയമത്തിനെതിരെ ഹര്‍ജികളുടെ പ്രളയം; തടസ്സഹര്‍ജിയുമായി കേന്ദ്രം; 15 ന് പരിഗണിച്ചേക്കും

  • 08/04/2025

വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹർജികളുടെ പ്രളയം. ഇതുവരെ 15 ഓളം പരാതികളാണ് സുപ്രീംകോടതിക്ക് ലഭിച്ചിട്ടുള്ളത്. ഹർജികള്‍ ഏപ്രില്‍ 15 ന് സുപ്രീംകോടതി പരിഗണിച്ചേക്കും. 

വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ലീഗ്, ആർജെഡി, ഡിഎംകെ, മുസ്‍ലിം വ്യക്തി നിയമ ബോർഡ്, ജംഇയ്യത്തുല്‍ ഉലമ ഹിന്ദ്, സമസ്ത തുടങ്ങിയവ സുപ്രിംകോടതിയെ സമീപിച്ചത്. നിയമം സ്‌റ്റേ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

തങ്ങളുടെ വാദം കേള്‍ക്കാതെ ഹർജിയില്‍ തീരുമാനമെടുക്കരുതെന്നാണ് തടസ്സഹർജിയില്‍ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. അതിനിടെ വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിലാക്കിക്കൊണ്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വിജ്ഞപനം പുറപ്പെടുവിച്ചു.

Related News