കാലാവസ്ഥാ മാറ്റം; മുന്നറിയിപ്പ്

  • 10/04/2025



കുവൈത്ത് സിറ്റി: വ്യാഴാഴ്ച രാജ്യത്ത് ഉഷ്ണക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും താപനില 41 നും 42 നും ഡിഗ്രി സെൽഷ്യസിനും ഇടയിൽ ഉയരാൻ കാരണമാകുമെന്നും മുന്നറിയിപ്പ്. സജീവമായ തെക്കൻ കാറ്റ് കാരണം, പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ പൊടി ഉയര്‍ന്നേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടർ ധാരാർ അൽ അലി അറിയിച്ചു. കൂടാതെ, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്, ഇത് ചില സമയങ്ങളിൽ ഇടിമിന്നലോട് കൂടിയതായിരിക്കാം. തിരമാലകൾ ആറ് അടി വരെ ഉയരാനും സാധ്യതയുണ്ട്. വെള്ളിയാഴ്ച രാവിലെ പൊടി ക്രമേണ ശമിക്കുകയും കാലാവസ്ഥ മെച്ചപ്പെടാൻ തുടങ്ങുകയും ചെയ്യും. പരമാവധി താപനില 33 നും 35 നും ഡിഗ്രി സെൽഷ്യസിനും ഇടയിൽ കുറയുമെന്നും അൽ അലി അറിയിച്ചു.

Related News