മരണമാസ്സിന് കുവൈത്തിൽ വിലക്ക് ?

  • 10/04/2025


കുവൈറ്റ് സിറ്റി : ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ്‌ എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി ഉള്ളതിനാലാണ് ചിത്രത്തിന്റെ റിലീസ് നിരോധിച്ചെതെന്ന് സംവിധായകൻ ശിവപ്രസാദ് അറിയിച്ചു. കുവൈറ്റിൽ അവരുടെ ഭാഗങ്ങൾ ഒഴിവാക്കി റിലീസ് ചെയ്യാനാണ് പറയുന്നതെന്നും ശിവപ്രസാദ് പ്രതികരിച്ചു.

ട്രാൻസ്ജെൻഡർ ആയ വ്യക്തി താരനിരയിൽ ഉള്ളതുകൊണ്ടാണ് പ്രദർശനാനുമതി ലഭിക്കാത്തതെന്നാണ് വിവരം. കുവൈത്തിലെ സെൻസർനിയമപ്രകാരം സിനിമയിലെ ആദ്യപകുതിയിലേയും രണ്ടാം പകുതിയിലേയും ചില രം​ഗങ്ങൾ നീക്കംചെയ്യേണ്ടിവന്നിട്ടുണ്ടെന്ന് അണിയറപ്രവർത്തകർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കുവൈത്തിൽ മരണമാസ്സ് കാണുന്ന പ്രേക്ഷകരോട് എന്ന തലക്കെട്ടിലാണ് അവർ കുറിപ്പ് പുറത്തിറക്കിയത്. എഡിറ്റ് ചെയ്ത സീനുകളിലെ കല്ലുകടികൾ പൂർണമായ സിനിമാ ആസ്വാദനത്തെ ബാധിക്കില്ലെന്നാണ് കരുതുന്നതെന്നും അവർ അറിയിച്ചു.

Related News