വ്യാജ വെബ്സൈറ്റുകൾ ഉപയോഗിച്ച് ബാങ്ക് കാർഡ് വിവരങ്ങൾ കൈവശപ്പെടുത്തി പണം കവർച്ച ചെയ്യുന്ന പ്രവാസി സംഘം പിടിയിൽ

  • 10/04/2025


കുവൈത്ത് സിറ്റി: വ്യാജ വെബ്സൈറ്റുകൾ ഉപയോഗിച്ച് ബാങ്ക് കാർഡ് വിവരങ്ങൾ കൈവശപ്പെടുത്തി പണം കവർച്ച ചെയ്യുന്ന പ്രവാസി സംഘം (രണ്ട് ഈജിപ്ഷ്യൻ പൗരന്മാരും ഒരു സിറിയൻ പൗരനും) അറസ്റ്റിൽ. ഔദ്യോഗിക സർക്കാർ ഏജൻസികളുടെ പേരിൽ വ്യാജ വെബ്സൈറ്റുകൾ ഉണ്ടാക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. മോഷ്ടിച്ച വിവരങ്ങൾ ഉപയോഗിച്ച് സ്മാർട്ട്‌ഫോണുകൾ വാങ്ങുകയും ഇത് രാജ്യത്തിന് പുറത്തേക്ക് കടത്താനുമായിരുന്നു ഇവരുടെ പദ്ധതി.

തുടർച്ചയായ അന്വേഷണങ്ങളിലൂടെയും ഫീൽഡ് ഓപ്പറേഷനുകളിലൂടെയും, ബാങ്ക് കാർഡ് വിവരങ്ങൾ പകർത്താൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ, നിരവധി സ്മാർട്ട്‌ഫോണുകൾ, വ്യാജ രേഖകൾ എന്നിവ സഹിതം പ്രതികളെ പിടികൂടാനായി. ചോദ്യം ചെയ്യലിൽ, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ ഔദ്യോഗിക വെബ്സൈറ്റിനോട് സാമ്യമുള്ള ഒരു വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചു. ഇരകളെ കബളിപ്പിച്ച് അവരുടെ സാമ്പത്തിക വിവരങ്ങൾ നേടുന്നതിനായി ഈ സൈറ്റ് സെർച്ച് എഞ്ചിനുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. നിയമനടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

Related News