മാർക്കറ്റുകളിലും സ്ഥാപനങ്ങളിലും വ്യാപക പരിശോധന

  • 12/04/2025



കുവൈത്ത് സിറ്റി: മാർക്കറ്റുകളും കടകളും മുനിസിപ്പൽ നിയമങ്ങളും വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനാ പര്യടനങ്ങൾ നടത്തിയതായി മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഫീൽഡ് പരിശോധനകൾ വാണിജ്യ സ്ഥാപനങ്ങളെയും പരസ്യങ്ങളെയും ലക്ഷ്യമിട്ടുള്ളതാണെന്ന് ഹവല്ലി ഗവർണറേറ്റിലെ മുനിസിപ്പൽ സേവനങ്ങളുടെ ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മുഹമ്മദ് അൽ സുബൈ പറഞ്ഞു. ഈ ശ്രമങ്ങളുടെ ഫലമായി 50 കടകളിൽ പരിശോധന നടത്തുകയും 28 ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. പരസ്യ ലൈസൻസുകൾ പുതുക്കാത്തത്, പരസ്യങ്ങൾ ശരിയായി പരിപാലിക്കാത്തത്, ആവശ്യമായ ലൈസൻസുകൾ നേടാതെ പ്രൊമോഷണൽ പരസ്യങ്ങൾ സ്ഥാപിക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്തത് എന്നിവ ലംഘനങ്ങളിൽ ഉൾപ്പെടുന്നു. നിയമം ലംഘിക്കുന്നവർക്ക് കർശന ശിക്ഷയും ഉയർന്ന പിഴയും ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News