അന്താരാഷ്ട്ര നിലവാരത്തോടെ പുതിയ മെറ്റേണിറ്റി ഹോസ്പിറ്റൽ പ്രവര്‍ത്തനം തുടങ്ങി

  • 12/04/2025


കുവൈത്ത് സിറ്റി: പുതിയ മെറ്റേണിറ്റി ഹോസ്പിറ്റൽ ഉയർന്ന അന്താരാഷ്ട്ര നിലവാരങ്ങൾക്കനുസൃതമായി സജ്ജീകരിച്ചിരിക്കുന്നുവെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്‍റെ പ്രതിനിധി, കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹംദ് അൽ സബാഹ്, ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ പുതിയ മെറ്റേണിറ്റി ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമീറിനും കിരീടാവകാശിക്കും ഹൃദയം നിറഞ്ഞ നന്ദിയും അദ്ദേഹം അറിയിക്കുന്നു. കൂടാതെ രാജ്യത്ത് ആരംഭിച്ചിട്ടുള്ളതും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതുമായ വികസന, നിർമ്മാണ, അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഒരു പരമ്പരയുടെ ഭാഗമാണ് ഈ പദ്ധതിയെന്നും, ആരോഗ്യ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി വലിയ ശ്രമങ്ങൾ നടത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related News