വൈദ്യുതി ഉപയോ​ഗം കുതിക്കുന്നു; പവർ കട്ടുകൾ തുടരേണ്ട സാഹചര്യം

  • 12/04/2025



കുവൈത്ത് സിറ്റി: രാജ്യത്ത് വൈദ്യുതി ഉപയോ​ഗം കുതിച്ചുയരുന്ന ഘട്ടത്തിൽ ഷെഡ്യൂൾ ചെയ്ത പവർ കട്ടുകൾ വരും ദിവസങ്ങളിലും തുടരും. വരും ദിവസങ്ങളിൽ, പ്രത്യേകിച്ചും പ്രതിരോധപരവും സമൂലവുമായ അറ്റകുറ്റപ്പണികൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഉൽപ്പാദന യൂണിറ്റുകളിൽ ഭൂരിഭാഗവും പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഏപ്രിൽ 20 വരെ കാര്യങ്ങൾ ഇങ്ങനെ തുടരും. അതിനുശേഷം സ്ഥിതിക്ക് ഒരു ഭാഗിക മാറ്റമുണ്ടാകും. അത് മെയ് അവസാനം വരെ നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം വീണ്ടും വൈദ്യുത ലോഡ് ഇൻഡെക്സ് പുതിയ റെക്കോർഡുകൾ താണ്ടിയാൽ ഷെഡ്യൂൾ ചെയ്ത പവർകട്ടുകളുടെ ഭീഷണി ഉയരും. വ്യാഴാഴ്ച രണ്ടാം ദിവസവും, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം 28 റെസിഡൻഷ്യൽ ഏരിയകളിലെ വൈദ്യുതി വിച്ഛേദിക്കുന്നത് തുടർന്നു. ആറ് വ്യാവസായിക മേഖലകളിലും മൂന്ന് കാർഷിക മേഖലകളിലും പവർ പ്ലാന്റുകളുടെ ഉൽപ്പാദന ശേഷിയെക്കാൾ ഉപഭോഗം കൂടിയതിനാലാണ് വൈദ്യുതി വിച്ഛേദിച്ചത്.

Related News