കിംഗ് ഫൈസൽ എക്‌സ്‌പ്രസ്‌വേയിൽ താത്കാലിക ​ഗതാ​ഗത നിയന്ത്രണം

  • 12/04/2025



കുവൈത്ത് സിറ്റി: കിംഗ് ഫൈസൽ എക്‌സ്‌പ്രസ്‌വേയിൽ താത്കാലിക ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് കിംഗ് ഫൈസൽ എക്‌സ്‌പ്രസ്‌വേയിൽ (റോഡ് 50) നിന്ന് സൗത്ത് സുറയിലേക്കും ഷെയ്ഖ് ജാബർ ഹോസ്പിറ്റലിലേക്കും പോകുന്ന ഇബ്രാഹിം അൽ മുസൈൻ സ്ട്രീറ്റിലേക്കുള്ള (റോഡ് 404) മേൽപ്പാലവും, ഖൈത്താനിലേക്കുള്ള ഇബ്രാഹിം അൽ-മുസൈൻ സ്ട്രീറ്റിലേക്കുള്ള റാമ്പും താൽക്കാലികമായി അടച്ചിടുമെന്ന് അറിയിച്ചു. 

കിംഗ് ഫൈസൽ എക്‌സ്‌പ്രസ്‌വേയിലെ പാലങ്ങളിൽ റോഡ് സൈൻ ബോർഡുകൾ സ്ഥാപിക്കുന്നത് പൂർത്തിയാക്കുന്നതിനായി 2025 ഏപ്രിൽ 12 ശനിയാഴ്ച പുലർച്ചെ 12 മണി മുതൽ രാവിലെ 6 മണി വരെ അടച്ചിടുമെന്ന് അതോറിറ്റി അറിയിച്ചു. റോഡ് ഉപയോക്താക്കൾ അവരുടെ സുരക്ഷയ്ക്കായി ജാഗ്രത പാലിക്കണമെന്നും റോഡ് ചിഹ്നങ്ങളും ട്രാഫിക് നിർദ്ദേശങ്ങളും പിന്തുടരണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു. കൃത്യ സമയത്ത് പ്രവൃത്തി പൂർത്തിയാക്കുന്നതിന് എല്ലാവരുടെയും സഹകരണം അതോറിറ്റി അഭിനന്ദിച്ചു.

Related News