ICAO സുരക്ഷാ വിലയിരുത്തലിൽ കുവൈറ്റ് വിമാനത്താവളത്തിന് മുൻ നിരയിൽ

  • 13/04/2025



കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) നിശ്ചയിച്ചിട്ടുള്ള അന്താരാഷ്ട്ര നിലവാര പരിശോധനയിൽ ഉയർന്ന മാര്‍ക്ക് നേടി സുരക്ഷാ ഓഡിറ്റ് വിജയകരമായി പൂർത്തിയാക്കിയെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) അറിയിച്ചു. ഐസിഎഒയുടെ അംഗരാജ്യങ്ങളിൽ നടത്തുന്ന പതിവ് ഔദ്യോഗിക വിലയിരുത്തലുകളുടെ ഭാഗമായാണ് ഈ ഓഡിറ്റ്. ഈ നേട്ടം വ്യോമയാന സുരക്ഷയും സുരക്ഷിതത്വവും വർദ്ധിപ്പിക്കുന്നതിനും ഈ നിർണായക മേഖലയിൽ തുടർച്ചയായ വികസനവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ രാജ്യത്തിന്റെ വിവേകപൂർണ്ണമായ നേതൃത്വത്തിന്റെ ശക്തമായ പിന്തുണയുടെയും പ്രതിബദ്ധതയുടെയും പ്രതിഫലനമാണ് എന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഷെയ്ഖ് ഹമൂദ് മുബാറക് അൽ ഹമൂദ് അൽ ജാബർ അൽ സബാഹ് പറഞ്ഞു. നിലവിലെ സുരക്ഷാ വെല്ലുവിളികൾക്കിടയിലും, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഡിജിസിഎയിലും പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും സംയുക്ത പരിശ്രമങ്ങളുടെ ഫലമായാണ് ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News