യുഎസിലെ ചില പ്രദേശങ്ങളിൽ നിന്നുള്ള കോഴി ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനം

  • 13/04/2025


കുവൈത്ത് സിറ്റി: യുഎസിലെ പല പ്രദേശങ്ങളിൽ നിന്നുമുള്ള കോഴി ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് കുവൈത്ത്. തീവ്ര രോഗകാരിയായ ഏവിയൻ ഇൻഫ്ലുവൻസ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന്, മിനസോട്ട, ഒഹായോ, ഒറിഗൺ, മിസോറി, നോർത്ത് ഡക്കോട്ട തുടങ്ങിയ അമേരിക്കൻ ഐക്യനാടുകളിലെ ചില പ്രദേശങ്ങളിൽ നിന്നും, 70 ഡിഗ്രി താപനിലയിൽ ചൂടാക്കിയ മുട്ട ഒഴികെ, എല്ലാത്തരം പുതിയതും, തണുപ്പിച്ചതും, സംസ്കരിച്ചതും, ശീതീകരിച്ചതുമായ കോഴിയിറച്ചി, അതിൻ്റെ ഉപോൽപ്പന്നങ്ങൾ, ഉൽപ്പന്നങ്ങൾ, അതുപോലെ ഭക്ഷ്യയോഗ്യമായ മുട്ട എന്നിവയുടെ ഇറക്കുമതി നിരോധിക്കാനാണ് തീരുമാനം. ഇതേ കാരണം കൊണ്ട് ന്യൂസിലാൻഡിൽ നിന്നുള്ള ഇറക്കുമതിക്കും സമാനമായ നിരോധനം ശുപാർശ ചെയ്തു. കൂടാതെ, ഫ്രാൻസിൽ ഏവിയൻ ഇൻഫ്ലുവൻസ പൊട്ടിപ്പുറപ്പെട്ടത് അവസാനിച്ചതിനെ തുടർന്ന്, അവിടുന്നുള്ള എല്ലാത്തരം പുതിയതും, തണുപ്പിച്ചതും, സംസ്കരിച്ചതും, ശീതീകരിച്ചതുമായ കോഴിയിറച്ചി, അതിൻ്റെ ഉപോൽപ്പന്നങ്ങൾ, ഉൽപ്പന്നങ്ങൾ, ഭക്ഷ്യയോഗ്യമായ മുട്ട എന്നിവയുടെ ഇറക്കുമതി നിരോധനം നീക്കാനും ബന്ധപ്പെട്ട അധികൃതര്‍ ശുപാർശ ചെയ്തു.

Related News