കുവൈത്തിൽ വീണ്ടും ഭൂചലനം, 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കുവൈത്തിന്റെ വടക്കുകിഴക്ക്‌ ഭാഗത്ത്

  • 14/04/2025

കുവൈത്ത് സിറ്റി : കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചുമായി അഫിലിയേറ്റ് ചെയ്ത കുവൈറ്റ് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക്, ഇന്ന് തിങ്കളാഴ്ച വടക്കുകിഴക്കൻ കുവൈറ്റിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. കുവൈറ്റ് സമയം രാത്രി 8:29 ന് 5 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. കഴിഞ്ഞയാഴ്ച10:21-നുണ്ടായ ഭൂചലനം റിക്ടർ സ്‌കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയിരുന്നു. ഭൂചലനത്തിൽ അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 

Related News