അപ്ഡേറ്റ് ചെയ്യാത്ത ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കുവൈറ്റ് സെൻട്രൽ ബാങ്ക് നിര്‍ദേശം

  • 15/04/2025



കുവൈത്ത് സിറ്റി: ഉപഭോക്തൃ ഡാറ്റ അപ്‌ഡേറ്റ് ചെയ്യാനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കുകയും അക്കൗണ്ട് പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തുകൊണ്ട് അവരുടെ ഡ്യൂ ഡിലിജൻസ് പ്രക്രിയകൾ ശക്തിപ്പെടുത്താൻ പ്രാദേശിക ബാങ്കുകൾക്ക് നിര്‍ദേശം നൽകി കുവൈത്ത് സെൻട്രൽ ബാങ്ക് (സിബികെ). കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം (എഎംഎൽ/സിടിഎഫ്) എന്നിവ തടയുന്നതിനുള്ള ദേശീയ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കം. സാമ്പത്തിക അപകടസാധ്യതകൾ തിരിച്ചറിയാനും ലഘൂകരിക്കാനും ബാങ്കുകൾ സജീവമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ, നിശ്ചിത സമയപരിധിക്കുള്ളിൽ അപ്‌ഡേറ്റ് ചെയ്യാത്ത ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഉചിതമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് സിബികെ വ്യക്തമാക്കി. മൊബൈൽ സന്ദേശങ്ങൾ, ആപ്പ് അറിയിപ്പുകൾ, ഇമെയിലുകൾ, എടിഎം അലേർട്ടുകൾ, കോൾ സെന്റർ സന്ദേശങ്ങൾ തുടങ്ങിയ വിവിധ മാർഗ്ഗങ്ങളിലൂടെ ഉപഭോക്താക്കളുമായി നിരന്തര ആശയവിനിമയം ഉറപ്പാക്കണമെന്നാണ് സെൻട്രൽ ബാങ്ക് നിര്‍ദേശം.

Related News