പൊടിക്കാറ്റ് ഉണ്ടാകുന്ന സാഹചര്യത്തില്‍ മുൻകരുതലുകൾ പാലിക്കണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 15/04/2025



കുവൈത്ത് സിറ്റി: രാജ്യത്ത് ഇടയ്ക്കിടെ പൊടിക്കാറ്റ് ഉണ്ടാകുന്ന സാഹചര്യത്തില്‍ മുൻകരുതലുകൾ പാലിക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. കാലാവസ്ഥാ മാറ്റങ്ങൾ അനുഭവിക്കുന്നതിനാൽ അത്യാവശ്യമില്ലെങ്കിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. തുറന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും ആസ്ത്മ, അലർജി അല്ലെങ്കിൽ ദുർബലമായ രോഗപ്രതിരോധ ശേഷി ഉള്ളവര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം.

അലർജിയോ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ള രോഗികൾ അവരുടെ നിർദ്ദേശിക്കപ്പെട്ട പ്രതിരോധ മരുന്നുകൾ പതിവായി കഴിക്കാനും, അവരുടെ ആരോഗ്യം നിരീക്ഷിക്കാനും, ലക്ഷണങ്ങൾ വർദ്ധിക്കുകയാണെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ആശുപത്രിയിലോ വൈദ്യസഹായം തേടാനും മന്ത്രാലയം അഭ്യർത്ഥിച്ചു. അടിയന്തിര സാഹചര്യങ്ങളിൽ, ബന്ധപ്പെട്ട അധികൃതരെ എമര്‍ജൻസി നമ്പറുകളിൽ ബന്ധപ്പെടണം.

Related News