പുതിയ ട്രാഫിക് ഭേദഗതി ആരംഭിക്കുന്നതിന് മുന്നോടിയായി ഇളവുകൾ നൽകി കുവൈത്ത്

  • 15/04/2025


കുവൈത്ത് സിറ്റി: പുതിയ ട്രാഫിക് ഭേദഗതി ആരംഭിക്കുന്നതിന് മുന്നോടിയായി രേഖപ്പെടുത്തിയ നിയമലംഘനങ്ങളിൽ ഇളവുകൾ നൽകി കുവൈത്ത്. ഗ്രാൻഡ് അവന്യൂസിൽ നടക്കുന്ന വകുപ്പിൻ്റെ ബോധവൽക്കരണ പ്രദർശനത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ ഒഴിവാക്കി നൽകുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് അവയർനെസ് ഡിപ്പാർട്ട്‌മെൻ്റ് അസിസ്റ്റൻ്റ് ഡയറക്ടർ ലഫ്റ്റനൻ്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ പറഞ്ഞു. നിയമലംഘകർക്ക് ആവശ്യമായ പിഴകളും ഫീസുകളും അടച്ചാൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടൻ വിട്ടുകിട്ടും. 2025 ഏപ്രിൽ 22-ന് പുതിയ ട്രാഫിക് നിയമ ഭേദഗതികൾ നടപ്പാക്കുന്നതിന് മുന്നോടിയായാണ് ഈ അവസരം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ അൽ-ഖൈറാൻ മാളിൽ നടന്ന ബോധവൽക്കരണ പ്രദർശനത്തിൽ ഏകദേശം 5,700 നിയമലംഘനങ്ങൾ ഒഴിവാക്കുകയും ഏകദേശം 75 വാഹനങ്ങൾ ഉടൻ വിട്ടയക്കുകയും ചെയ്തുവെന്നും ലഫ്റ്റനൻ്റ് കേണൽ ബു ഹസ്സൻ കൂട്ടിച്ചേർത്തു.

Related News