ഉപക്ഷേിക്കപ്പെട്ട 97 വാഹനങ്ങൾ നീക്കം ചെയ്തു

  • 16/04/2025


കുവൈത്ത് സിറ്റി: എല്ലാ ഗവർണറേറ്റുകളിലും പരിശോധന ശക്തമായി തുടർന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ്. ശുചീകരണ വകുപ്പുകളുടെ ഫീൽഡ് ടീമുകൾ ആണ പരിശോധന നടത്തുന്നത്. പൊതു ശുചിത്വവുമായി ബന്ധപ്പെട്ടതും മുനിസിപ്പൽ റോഡുകൾ അനധികൃതമായി കൈവശം വെക്കുന്നതുമായ നിയമലംഘനങ്ങൾ കണ്ടെത്താനും നീക്കം ചെയ്യാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പരിശോധനകൾ. ഈ തീവ്രമായ ഫീൽഡ് സന്ദർശനങ്ങളുടെ പ്രാഥമിക ലക്ഷ്യം നിയമലംഘകരെ നിരീക്ഷിക്കുകയും അവർക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുക എന്നതുമാണെന്ന് ക്യാപിറ്റൽ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപ്പേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഫൈസൽ അൽ ഒതൈബി പറഞ്ഞു. സമീപകാലത്തെ പരിശോധനാ കാമ്പെയ്‌നുകളിൽ 97 ഉപേക്ഷിക്കപ്പെട്ടതും തുരുമ്പെടുത്തതുമായ വാഹനങ്ങൾ പിടിച്ചെടുക്കുകയും 380 ഔദ്യോഗിക മുന്നറിയിപ്പുകൾ നൽകുകയും ചെയ്തു. പൊതു ശുചിത്വവും റോഡ് കൈവശപ്പെടുത്തൽ നിയമങ്ങളും കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് പരിശോധനാ ടീമുകൾ കടുത്ത നടപടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News