ദുർമന്ത്രവാദ വസ്തുക്കളുമായി യുവതി അറസ്റ്റിൽ

  • 17/04/2025


കുവൈത്ത് സിറ്റി: ദുർമന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന വസ്തുക്കൾ കടത്താൻ ശ്രമിച്ച സ്ത്രീ കുവൈത്തിൽ അറസ്റ്റിൽ. അൽ അബ്ദലി അതിർത്തിയിലെ ചെക്ക് പോസ്റ്റിലാണ് സംഭവം. ദുർമന്ത്രവാദത്തിനായി ഉപയോ​ഗിക്കുന്ന തരത്തിലുള്ള മുത്തുകൾ, മോതിരങ്ങൾ തുടങ്ങിയ വസ്തുക്കളാണ് പിടിച്ചെടുത്തതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. ഇവർ ഇറാഖിൽ നിന്നുള്ള അറബ് വംശജയാണ്. കസ്റ്റംസ് അധികൃതർ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് സ്ത്രീയെ പിടികൂടിയത്. പരിശോധന നടത്തുന്നതിനിടെയാണ് സ്ത്രീയുടെ കൈയിൽ ഉണ്ടായിരുന്ന ബാ​ഗ് ഉദ്യോ​ഗസ്ഥരുടെ കണ്ണിൽപ്പെടുകയായിരുന്നു. ബാ​ഗ് വാങ്ങി പരിശോധിച്ചപ്പോൾ ഏറ്റവും അടി ഭാ​ഗത്തായി ഒരു രഹസ്യ അറ കണ്ടെത്തി. അതിനകത്ത് നിന്നുമാണ് മന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന വിധത്തിലുള്ള വസ്തുക്കൾ കണ്ടെടുത്തത്.

Related News