കുവൈത്ത് സന്ദർശനത്തിന് പൂർത്തിയാക്കി ഈജിപ്ഷ്യൻ പ്രസിഡന്റ് മടങ്ങി

  • 17/04/2025



കുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശനത്തിന് ശേഷം ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസിയും പ്രതിനിധി സംഘവും മടങ്ങി. ഈജിപ്ഷ്യൻ പ്രസിഡന്റിനെ ഹിസ് ഹൈനസ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും ഹിസ് ഹൈനസ് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹും യാത്രയയച്ചു. ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ്, അമീരി ദിവാൻ കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അൽ സബാഹ്, കാബിനറ്റ് കാര്യങ്ങൾക്കുള്ള ഉപപ്രധാനമന്ത്രിയും മന്ത്രിയുമായ ഷെറിദ അബ്ദുല്ല അൽ മുഅഷർജി, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരും സംഘത്തെ യാത്ര അയക്കാനെത്തി. ഹിസ് ഹൈനസ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും ഈജിപ്തിലെ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസിയും ചൊവ്വാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ നടത്തിയിരുന്നു.

Related News