ഫോർത്ത് റിങ്ങ് റോഡിന്റെ ഒരു ഭാഗം ഒരു മാസത്തേക്ക് അടച്ചിടും

  • 18/04/2025


കുവൈത്ത് സിറ്റി: ഇന്ന് മുതൽ ഒരു മാസത്തേക്ക് ഹുസൈൻ ബിൻ അലി അൽ റൂമി റോഡിൻ്റെ (ഫോർത്ത് റിങ്ങ് റോഡ്) റൗദയ്ക്കും സുറയ്ക്കും ഇടയിലുള്ള ഭാഗം ഷുവൈഖിൻ്റെ ദിശയിലേക്ക് അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. മൊറോക്കോ റോഡ് 40 ഇൻ്റർസെക്ഷൻ പാലം മുതൽ ഡമാസ്കസ് സ്ട്രീറ്റ് ഇൻ്റർസെക്ഷൻ പാലം വരെയാണ് ഒരു മാസത്തേക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുക.

Related News