പോലീസ് വാഹനത്തെ ഇടിച്ച ശേഷം രക്ഷപ്പെട്ടയാൾ അറസ്റ്റിൽ; പിടികൂടിയപ്പോൾ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും

  • 18/04/2025


കുവൈത്ത് സിറ്റി: പട്രോൾ വാഹനങ്ങളിൽ അടക്കം ഇടിച്ച ശേഷം രക്ഷപ്പെട്ട ബിദൂൺ അറസ്റ്റിൽ. അബു ഹലീഫ തീരദേശ റോഡിലാണ് സംഭവം. ഒരു പിസ്റ്റളും കത്തിയും മയക്കുമരുന്നും കണ്ടെത്തി ഇയാളിൽ നിന്ന് കണ്ടെത്തി. പബ്ലിക് സെക്യൂരിറ്റി പട്രോളിംഗ് സംഘം ഒരു സംശയാസ്പദമായ വാഹനം കണ്ടെത്തുകയും ഡ്രൈവറോട് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഡ്രൈവർ രക്ഷപെടാൻ ശ്രമിക്കുകയും ഒരു പട്രോൾ വാഹനത്തിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ പിന്തുടരുന്നതിനിടെ മുന്നോട്ടുള്ള റോഡ് തടയാൻ മറ്റ് പട്രോളിംഗ് സംഘങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകി. ഉദ്യോഗസ്ഥർ അടുത്തേക്ക് വന്നപ്പോൾ പ്രതി ഒരു ഉദ്യോ​ഗസ്ഥനെയും ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചു. ഒടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു കൂടുതൽ അന്വേഷണത്തിനായി പ്രതിയെ ബന്ധപ്പെട്ട അതോറിറ്റിയുടെ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്.

Related News