ട്രാഫിക് നിയമങ്ങൾ പാലിക്കണം, അമിത വേഗത ഒഴിവാക്കണം; ആഹ്വാനവുമായി ഇസ്ലാമിക കാര്യ മന്ത്രാലയം

  • 19/04/2025



കുവൈത്ത് സിറ്റി: പുതിയ ട്രാഫിക് നിയമവും ഗതാഗത നിയമലംഘനങ്ങൾക്കുള്ള കടുത്ത ശിക്ഷകളും നടപ്പാക്കാൻ ഒരുങ്ങുമ്പോൾ പൗരന്മാരെയും താമസക്കാരെയും ബോധവൽക്കരിക്കുന്നതിനുള്ള കാമ്പെയ്‌നിൽ ഇസ്ലാമിക കാര്യ മന്ത്രാലയവും പങ്കുചേർന്നു. വെള്ളിയാഴ്ച പ്രഭാഷകർക്ക് മിമ്പറുകളിൽ പ്രസംഗിക്കുന്നതിനായി പള്ളികളിലേക്ക് അയച്ച ഖുതുബ ഈ വിഷയത്തിനായി മന്ത്രാലയം നീക്കിവച്ചിരിക്കുന്നു. പൗരന്മാരും താമസക്കാരും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും അശ്രദ്ധമായ ഡ്രൈവിംഗ് ഒഴിവാക്കണമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. അമിത വേഗത കാരണം ആരെങ്കിലും മരിക്കുകയാണെങ്കിൽ അത് ആത്മഹത്യയായി കണക്കാക്കപ്പെടും എന്നും മന്ത്രാലയം പ്രസ്താവിച്ചു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നതിനും സ്വത്തും ജീവനും നശിക്കുന്നതിനും സ്ഥിരമായ വൈകല്യമുള്ള ആളുകളുടെ കൂട്ടായ്മയായി സമൂഹം മാറുന്നതിനും കാരണമാകുന്ന അശ്രദ്ധമായ ഡ്രൈവിംഗും റോഡുകളിലെ അമിത വേഗതയും ഉപേക്ഷിക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു.

Related News