മനുഷ്യക്കടത്ത് തടയുന്നതിന് പുതിയ സ്ട്രാറ്റജിയുമായി കുവൈത്ത്

  • 20/04/2025



കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് തടയുന്നതിനും കുടിയേറ്റ കള്ളക്കടത്തിനുമെതിരെ പുതിയ സ്ട്രാറ്റജിയുമായി കുവൈത്ത്. മനുഷ്യക്കടത്തും കുടിയേറ്റക്കാരുടെ അനധികൃത കടത്തും ചെറുക്കുന്നതിനുള്ള ദേശീയ സമിതിയുടെ ചെയർമാനും നീതിന്യായ മന്ത്രിയുമായ നാസർ അൽ സുമൈത്ത് 2025-2028ലേക്കുള്ള പുതിയ സ്ട്രാറ്റജി പ്രഖ്യാപിച്ചത്. എല്ലാത്തരം ചൂഷണങ്ങൾ, മനുഷ്യക്കടത്ത്, കുടിയേറ്റക്കാരുടെ അനധികൃത കടത്ത് എന്നിവയെ ചെറുക്കുന്നതിനും പ്രതിരോധ നടപടികൾ, സംരക്ഷണം, ഉത്തരവാദിത്തം എന്നിവ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. നിയമപരവും നിയന്ത്രണപരവുമായ ഉപകരണങ്ങൾ സജീവമാക്കുക, സമഗ്രമായ ഒരു ദേശീയ റഫറൽ സംവിധാനം സ്ഥാപിക്കുക, എക്സിക്യൂട്ടീവ് ബോഡികളുടെ കഴിവുകൾ മെച്ചപ്പെടുത്തുക, മേൽനോട്ടവും നിരീക്ഷണവും വർദ്ധിപ്പിക്കുക, സുതാര്യത വർദ്ധിപ്പിക്കുക എന്നീ അടിസ്ഥാന കാര്യങ്ങളാണ് ഈ സ്ട്രാറ്റജിയില്‍ ഉൾപ്പെടുന്നത്.

Related News