രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ പരിശോധന; താമസ, തൊഴിൽ നിയമലംഘകരായ 411 പേര്‍ അറസ്റ്റിൽ

  • 21/04/2025



കുവൈത്ത് സിറ്റി: ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് 2025 ഏപ്രിൽ 13 മുതൽ 2025 ഏപ്രിൽ 17 വരെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ തീവ്രമായ സുരക്ഷാ ക്യാമ്പയിനുകൾ നടത്തിയതായി ആഭ്യന്തര മന്ത്രാലയം. താമസ, തൊഴിൽ നിയമലംഘകരായ 411 പേരെ അറസ്റ്റ് ചെയ്തു. നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കുന്നതിനായി അവരെ ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറി. നിയമലംഘകർക്കെതിരെ ശക്തമായ നിയമനടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കുറ്റക്കാരനായ തൊഴിലാളിയും തൊഴിലുടമയും ഒരുപോലെ ഉത്തരവാദികളായിരിക്കുമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. എല്ലാ പൗരന്മാരും താമസക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

Related News