കുവൈത്ത് എയർവേയ്‌സിൽ തൊഴിലവസരങ്ങൾ: വ്യാജ പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

  • 22/04/2025



കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്‌സ് കോർപ്പറേഷനിലെ (KAC) തൊഴിലവസരങ്ങളെക്കുറിച്ചുള്ള വ്യാജ പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി അധികൃതർ. സാമൂഹ്യ മാധ്യമങ്ങളിൽ ഈ പരസ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. വിവിധ സ്പെഷ്യാലിറ്റികളിലെ ശമ്പളം, ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ ഈ പരസ്യങ്ങളിൽ ഉൾപ്പെടുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. തെറ്റിദ്ധാരണാജനകമായതോ വഞ്ചനാപരമായതോ ആയ തൊഴിൽ വാഗ്ദാനങ്ങളിൽ വീഴാതിരിക്കാൻ, ഔദ്യോഗിക ഉറവിടങ്ങൾ, എയർവേയ്സ് വെബ്സൈറ്റ് അല്ലെങ്കിൽ അംഗീകൃത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയിൽ നിന്ന് മാത്രം വിവരങ്ങൾക്കായി ശ്രദ്ധിക്കണമെന്ന് എയർലൈൻ അഭ്യർത്ഥിച്ചു. തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികൾക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

Related News