ഹോർമോൺ മരുന്നുകൾ മോഷ്ടിച്ച പ്രവാസി ഫാർമസിസ്റ്റിന് കടുത്ത ശിക്ഷ

  • 22/04/2025



കുവൈത്ത് സിറ്റി: വളർച്ചാ ഹോർമോൺ മരുന്നുകൾ മോഷ്ടിക്കുകയും തിരിമറി നടത്തുകയും വ്യാജ പ്രിസ്ക്രിപ്ഷനുകൾ ഉണ്ടാക്കുകയും ചെയ്ത ഈജിപ്ഷ്യൻ ഫാർമസിസ്റ്റിന് 15 വർഷം കഠിന തടവ്. കൗൺസിലർ മുതബ് അൽ-അർദി അധ്യക്ഷനായ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. സർക്കാർ ആശുപത്രിയിലെ ജീവനക്കാരനായ ഫാർമസിസ്റ്റ് വ്യാജ പ്രിസ്ക്രിപ്ഷനുകൾ ഉപയോഗിച്ച് ബോഡി ബിൽഡർമാർക്കും ജിമ്മിൽ‌ പോകുന്നവർക്കും അത്‌ലറ്റുകൾക്കും പേശി വളർച്ചാ ഹോർമോൺ മരുന്നുകൾ നിയമവിരുദ്ധമായി വിറ്റഉവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മോഷ്ടിച്ച മരുന്നുകളുടെ മൊത്തം മൂല്യം 14,000 ദിനാർ കണക്കാക്കുന്നു. തടവുശിക്ഷ കൂടാതെ, പ്രതിയെ സർക്കാർ സേവനത്തിൽ നിന്ന് പിരിച്ചുവിടാനും, 28,000 ദിനാർ പിഴ ചുമത്താനും (തിരിമറി നടത്തിയ തുകയുടെ ഇരട്ടി), ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.

Related News