സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായി പുതിയ ഓൺലൈൻ സേവനം

  • 23/04/2025



കുവൈത്ത് സിറ്റി: സഹേൽ മാൻപവർ എന്ന പേരിൽ മാൻപവർ അതോറിറ്റി പുതുതായി വികസിപ്പിച്ച ഓൺലൈൻസ് സേവനം ആരംഭിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് സമർപ്പിച്ച എല്ലാ അപേക്ഷകളും ട്രാക്ക് ചെയ്യാനും തൊഴിൽ കരാറുകൾ കാണാനും, ഏകീകൃതവും സംയോജിതവുമായ ഒരു ഇലക്ട്രോണിക് സംവിധാനത്തിലൂടെ തൊഴിൽ സംബന്ധമായ പരാതികൾ സമർപ്പിക്കാനും അവയുടെ പുരോഗതി അറിയാനും വേണ്ടിയാണ് പ്ലാറ്റ്ഫോം. മൊബൈൽ ഐഡി ആപ്പ് വഴി ലോഗിൻ ചെയ്ത ശേഷം സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഈ പ്ലാറ്റ്‌ഫോമിലെ സേവനങ്ങൾ ഉപയോ​ഗിക്കാം.

സമർപ്പിച്ച അപേക്ഷകൾ ട്രാക്ക് ചെയ്യാനും അവ സ്വീകരിച്ചോ നിരസിച്ചോ എന്ന് അറിയാനും, നിരസിക്കാനുള്ള കാരണങ്ങൾ ഉൾപ്പെടെ കാണാനും സാധിക്കും. അംഗീകാരം ലഭിച്ച വർക്ക് പെർമിറ്റ് അപേക്ഷകളിലെ തൊഴിൽ കരാറിന്റെ ഒരു പകർപ്പ് പ്രിന്റ് ചെയ്യാം. ആനുകൂല്യങ്ങൾ, സ്ഥലംമാറ്റം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാനും, അതിന് ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്യാനും കഴിയും. വിദ്യാഭ്യാസ യോഗ്യത അംഗീകാര സേവനങ്ങൾ ലഭ്യമാകും.രാജ്യം വിട്ടുപോകുന്നതിനോ മറ്റൊരു മേഖലയിലേക്ക് താമസം മാറ്റുന്നതിനോ ഉള്ള വർക്ക് പെർമിറ്റുകൾ റദ്ദാക്കാം.തൊഴിൽ സംബന്ധമായ അക്കാദമിക് സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്യാം.

Related News