ലൈസൻസില്ലാത്ത ക്രിപ്‌റ്റോകറൻസി മൈനിം​ഗ് പ്രവർത്തനങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രാലയം

  • 23/04/2025



കുവൈത്ത് സിറ്റി: ലൈസൻസില്ലാത്ത ക്രിപ്‌റ്റോകറൻസി മൈനിം​ഗ് പ്രവർത്തനങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തെ നിയമങ്ങളുടെ ലംഘനമാണെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ രാജ്യത്തുടനീളം 1,000-ലധികം സ്ഥലങ്ങളിൽ വ്യക്തികൾ സജീവമായി ക്രിപ്‌റ്റോകറൻസി പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ക്രിപ്‌റ്റോകറൻസി മൈനിം​ഗ് പ്രവർത്തനങ്ങൾ വൈദ്യുതി ഗ്രിഡിന് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒരു സാധാരണ വീട്ടിലെ ഊർജ്ജ ഉപഭോഗത്തേക്കാൾ 5 മുതൽ 20 മടങ്ങ് വരെ കൂടുതലാണ് ഒരു മൈനിം​ഗ് കേന്ദ്രത്തിലെ ഊർജ്ജ ഉപഭോഗമെന്ന് വൃത്തങ്ങൾ പറഞ്ഞു. വ്യാവസായിക നിയന്ത്രണത്തെക്കുറിച്ചുള്ള 1996 ലെ 56-ാം നമ്പർ നിയമം, പീനൽ കോഡിന്റെ ചില ഭാഗങ്ങൾ ഭേദഗതി ചെയ്യുന്ന 1970 ലെ 31-ാം നമ്പർ നിയമം, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിഐടിആർഎ) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട 2014 ലെ 37-ാം നമ്പർ നിയമം, കുവൈറ്റ് മുനിസിപ്പാലിറ്റിയെ നിയന്ത്രിക്കുന്ന 2016 ലെ 33-ാം നമ്പർ നിയമം എന്നിവ ഉൾപ്പെടെ നിരവധി നിയമ വ്യവസ്ഥകൾ ക്രിപ്‌റ്റോകറൻസി മൈനിം​ഗ് പ്രവർത്തനങ്ങൾ ലംഘിക്കുന്നു എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Related News