കുളമ്പ് രോഗം; കബ്ദ് കന്നുകാലി മാർക്കറ്റ് അടച്ചുപൂട്ടി

  • 23/04/2025



കുവൈത്ത് സിറ്റി: സുലൈബിയയിലെ ഒരു ഫാമിൽ കുളമ്പ് രോഗം കണ്ടെത്തിയതിനെ തുടർന്ന്, കാർഷിക, മത്സ്യവിഭവങ്ങൾക്കായുള്ള പബ്ലിക് അതോറിറ്റി കബ്ദ് കന്നുകാലി ചന്ത താൽക്കാലികമായി അടച്ചിടാൻ ഉത്തരവിട്ടു. കന്നുകാലി കൂട്ടങ്ങളിലേക്ക് രോഗം പടരുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടിയാണിത്. മൃഗവിഭവങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അസ്മാ അൽ ഒതൈബി അനിമൽ റിസോഴ്സസ് അസോസിയേഷന് അയച്ച ഔദ്യോഗിക നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ വാങ്ങൽ, വിൽക്കൽ എന്നിവ ഉൾപ്പെടെ എല്ലാ മാർക്കറ്റ് പ്രവർത്തനങ്ങളും നിർത്തിവയ്ക്കേണ്ടതിന്റെയും, കന്നുകാലികളെ മാർക്കറ്റിലേക്ക് കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിക്കേണ്ടതിന്റെയും പ്രാധാന്യം ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related News