കാറിന്റെ സൈഡ് ഗ്ലാസ് തകർത്ത് 1,500 ദിനാർ മോഷ്ടിച്ചുവെന്ന് പ്രവാസിയുടെ പരാതി

  • 23/04/2025



കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിൽ മോഷണത്തിന് ഇരയായതായി ഏഷ്യൻ പ്രവാസിയുടെ പരാതി. തന്റെ കാറിന്റെ സൈഡ് ഗ്ലാസ് തകർത്ത് 1,500 ദിനാർ മോഷ്ടിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. 40 വയസ്സുള്ള ഏഷ്യൻ പ്രവാസി, താൻ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് പുറത്താണ് വാഹനം പാർക്ക് ചെയ്തിരുന്നത്. വാഹനം പരിശോധിച്ചപ്പോൾ പണവും വാഹനത്തിന്റെ രജിസ്ട്രേഷൻ രേഖകളും നഷ്ടപ്പെട്ടതായി കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് വിദഗ്ധരെ സ്ഥലത്തേക്ക് അയച്ച് വിരലടയാളങ്ങൾ ശേഖരിച്ചിട്ടുണ്ട്.

Related News