അനധികൃത ക്രിപ്‌റ്റോ മൈനിംഗ് നടത്തുന്ന100 വീടുകൾ കണ്ടെത്തിയതായി മന്ത്രാലയം

  • 24/04/2025


കുവൈത്ത് സിറ്റി: അമിത വൈദ്യുതി ഉപയോഗം കാരണം വഫ്ര റെസിഡൻഷ്യൽ ഏരിയയിലെ 100 വീടുകളിൽ അംഗീകാരമില്ലാത്ത ക്രിപ്‌റ്റോകറൻസി ഖനനം നടക്കുന്നതായി കണ്ടെത്തിയെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് എഞ്ചിനീയർ ഫാത്തിമ ജവ്ഹർ ഹയാത്ത് അറിയിച്ചു. വൈദ്യുതി ഗ്രിഡിന്റെ കാര്യക്ഷമതയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി റെസിഡൻഷ്യൽ, കൊമേർഷ്യൽ, ഇൻഡസ്ട്രിയൽ, അഗ്രികൾച്ചറൽ തുടങ്ങി വിവിധ മേഖലകളിൽ അസാധാരണമായ വൈദ്യുതി ഉപഭോഗം വർദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഹയാത്ത് വിശദീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഞായറാഴ്ച അൽ വഫ്ര ഏരിയയിൽ മന്ത്രാലയം വലിയ തോതിലുള്ള ഫീൽഡ് പരിശോധന ആരംഭിച്ചു. ഈ അന്വേഷണത്തിൽ ഏകദേശം 100 വീടുകളിൽ സാധാരണ ഗാർഹിക ഉപഭോഗത്തിൽ നിന്ന് വ്യത്യസ്തമായി വളരെ ഉയർന്ന വൈദ്യുതി ഉപയോഗം കണ്ടെത്തി. ഇത് ക്രിപ്‌റ്റോകറൻസി ഖനനം പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കാമെന്ന സൂചനയാണ് നൽകിയതെന്നും ഫാത്തിമ ജവ്ഹർ ഹയാത്ത് വിശദീകരിച്ചു.

Related News