കുവൈത്തിൽ വാഹനാപകടം; പത്തനംതിട്ട സ്വദേശി ഉൾപ്പടെ രണ്ടുപേർക്ക് ദാരുണാന്ത്യം

  • 24/04/2025


കുവൈറ്റ് സിറ്റി : കുവൈത്തിൽ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പടെ രണ്ടുപേർക്ക് ദാരുണാന്ത്യം. കുവൈത്തിലെ അബ്ദലി റോഡിലാണ് ടാങ്കറും വാനും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ പത്തനംതിട്ട, ചിറ്റാർ-വയ്യാറ്റുപുഴ പുലയൻപാറ സ്വദേശി അനുരാജ് നായർ (51) (അനി മണ്ണുങ്കൽ)ആണ് മരണപ്പെട്ട മലയാളി, രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെത്തുടർന്ന് റിപ്പോർട്ട് ലഭിച്ചയുടൻ അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ അന്യോഷണം ആരംഭിച്ചു.

Related News