ഹൃദയാഘാതം; കണ്ണൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 25/04/2025



കുവൈറ്റ് സിറ്റി : ഹൃദയാഘാതംമൂലം കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ചു, കണ്ണൂർ അഴീക്കോട്‌ പടന്നപ്പാലം ചാത്തോത്ത് ഹൗസ് ഗിരീഷ്‌കുമാർ നരിക്കുറ്റി ( 64 ) ആണ് മരിച്ചത്. 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസത്തിനുപോയ ഇദ്ദേഹം രണ്ടുമാസം മുൻപാണ് കുവൈത്തിൽ തിരിച്ചെത്തിയത്. ഭാര്യ : ശ്രീഷ ഗിരീഷ്, മക്കൾ : കൃഷ്ണ ഗിരീഷ്, വൈഷ്ണ ഗിരീഷ്. ഭൗതിക ശരീരം ഇന്ന് എയർ അറേബ്യ വിമാനത്തിൽ കോഴിക്കോട്ടേക്ക് കൊണ്ട് പോകും. സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക് കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ വെച്ച് നടക്കും.

Related News