'ഞാന്‍ ഇപ്പോള്‍ ഇന്ത്യയുടെ മരുമകളാണ്, എന്നെ ഇവിടെ ജീവിക്കാന്‍ അനുവദിക്കണം'; മോദിയോട് അഭ്യര്‍ഥിച്ച്‌ സീമ ഹൈദര്‍

  • 26/04/2025

പബ്ജി ഗെയിമിലൂടെ പ്രണയത്തിലാവുകയും കാമുകനൊപ്പം ജീവിക്കാന്‍ ഇന്ത്യയിലെത്തുകയും ചെയ്ത പാകിസ്ഥാന്‍ യുവതിയെ ഇന്ത്യക്കാര്‍ മറക്കാന്‍ ഇടയില്ല. ഒരിടവേളയ്ക്ക് ശേഷം സീമ ഹൈദര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.

താനിപ്പോള്‍ ഇന്ത്യയുടെ മരുമകളാണെന്നും രാജ്യത്ത് തുടരാന്‍ അനുവദിക്കണം എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോടും അഭ്യര്‍ത്ഥിക്കുകയാണ് സീമ ഹൈദര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് സീമ ഹൈദറിന്റെ അഭ്യര്‍ഥന.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് പൗരന്‍മാരോട് രാജ്യം വിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതോടെ സീമ ഹൈദറിന് ഇന്ത്യയില്‍ തുടരാനാവില്ലെന്നതാണ് ഇപ്പോഴത്തെ സാഹചര്യം. 

Related News