നിയമവിരുദ്ധമായ ക്രിപ്‌റ്റോകറൻസി ഖനനം ; വ്യാപക പരിശോധന

  • 26/04/2025



കുവൈത്ത് സിറ്റി: നിയമവിരുദ്ധമായ ക്രിപ്‌റ്റോകറൻസി ഖനനം നടത്തിയിരുന്ന നിരവധി വീടുകൾ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച തീവ്രമായ സുരക്ഷാ കാമ്പയിൻ നടത്തി.പ്രധാനമന്ത്രിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന ഷെയ്ഖ് ഫഹദ് അൽ യൂസഫ്, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രി ഡോ. സുബീഹ് അൽ മുഖൈസീം, മുനിസിപ്പൽ കാര്യങ്ങൾക്കായുള്ള സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയും കൂടിയായ അബ്ദുല്ലത്തീഫ് അൽ മിഷാരി, കമ്മ്യൂണിക്കേഷൻ കാര്യങ്ങൾക്കായുള്ള സഹമന്ത്രി ഒമർ സൗദ് അൽ-ഒമർ എന്നിവരുടെ മേൽനോട്ടത്തിലും നിരീക്ഷണത്തിലുമായിരുന്നു കാമ്പയിൻ.

നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന പ്രവർത്തനങ്ങളെ ചെറുക്കുന്നതിനും പൊതു സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന നിയമവിരുദ്ധമായ ഉപയോഗങ്ങളിൽ നിന്ന് വൈദ്യുത ഗ്രിഡിനെ സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കാമ്പയിൻ എന്ന് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയയുടെ ജനറൽ ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധമായി ക്രിപ്‌റ്റോകറൻസി ഖനനം നടത്തിയിരുന്ന നിരവധി വീടുകൾ പിടിച്ചെടുക്കുന്നതിനും നിയമലംഘനം നടത്തി ക്രിപ്‌റ്റോകറൻസി ഖനനത്തിനായി ഉപയോഗിച്ചിരുന്ന അത്യാധുനിക ഉപകരണങ്ങളും മറ്റ് വസ്തുക്കളും കണ്ടുകെട്ടുന്നതിനും കഴിഞ്ഞിട്ടുണ്ട്.

Related News