സ്കൂളുകളിൽ ആഘോഷങ്ങൾ നടത്തുന്നതിൽ പ്രത്യേക നിര്‍ദേശം

  • 26/04/2025



കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂളുകളിൽ ആഘോഷങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഒരു മന്ത്രിതല തീരുമാനം പുറപ്പെടുവിച്ച് വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്തബായി. ബിരുദദാനം, മികവ് അല്ലെങ്കിൽ മറ്റെല്ലാ അവസരങ്ങളിലുമുള്ള ആഘോഷങ്ങളും സ്കൂൾ മതിലുകൾക്ക് പുറത്തല്ലാതെ സ്കൂൾ തിയേറ്ററിനുള്ളിൽ മാത്രം നടത്തണമെന്നാണ് നിര്‍ദേശം. വിദ്യാഭ്യാസ മന്ത്രാലയത്തിലെ നിലവിലുള്ള സർക്കുലറിൽ അംഗീകരിച്ചിട്ടുള്ള പാർട്ടികൾ സംഘടിപ്പിക്കുന്നതിനുള്ള ചട്ടങ്ങൾക്കനുസൃതമായി ആഘോഷങ്ങൾ നടത്തുന്നതിന് സ്കൂൾ അഡ്മിനിസ്ട്രേഷനുമായി ഏകോപിപ്പിക്കേണ്ടതിന്‍റെ ആവശ്യകത തീരുമാനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related News