ഖൈത്താൻ ഏരിയയിൽ സുരക്ഷാ, ട്രാഫിക്, ബോധവൽക്കരണ കാമ്പയിൻ; നിരവധിപേർ അറസ്റ്റിൽ

  • 27/04/2025



കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം ഖൈത്താൻ ഏരിയയിൽ സുരക്ഷാ, ട്രാഫിക്, ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ട്രാഫിക്, ഓപ്പറേഷൻസ് അഫയേഴ്സ് സെക്ടറിലെ എല്ലാ ഫീൽഡ് വിഭാഗങ്ങളും (ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എമർജൻസി പോലീസ്, സെൻട്രൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓപ്പറേഷൻസ്) കൂടാതെ പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ് സെക്ടറും ഈ കാമ്പയിനിൽ പങ്കെടുത്തു.

കാമ്പയിനിൽ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് നിരവധി വ്യക്തികളെ കൈമാറി. നാല് പേരെ അറസ്റ്റ് ചെയ്തു, ഹാജരാകാത്തതിന് നോട്ടീസ് ലഭിച്ച അഞ്ച് പേരെ പിടികൂടി, താമസാനുമതി കാലഹരണപ്പെട്ട 13 പേരെയും അറസ്റ്റ് ചെയ്തു. ഇതിനുപുറമെ, ട്രാഫിക് നിയമലംഘനത്തിന് ഒരു വാഹനവും കോടതി ആവശ്യപ്പെട്ട മറ്റൊരു വാഹനവും പിടിച്ചെടുത്തു. 184 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ട്രാഫിക് നിയമങ്ങളെക്കുറിച്ച് 4,000 ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്തു.

Related News