ഫഹാഹീലിൽ യുവാക്കൾക്ക് വ്യാജ മദ്യം വിൽക്കുന്നതിനിടെ പ്രവാസി അറസ്റ്റിൽ

  • 27/04/2025



കുവൈത്ത് സിറ്റി: യുവാക്കൾക്ക് പ്രാദേശികമായി നിർമ്മിച്ച മദ്യം വിൽക്കുന്നതിനിടെ പ്രവാസി അറസ്റ്റിൽ. കേസുകളിൽ പ്രതിയും താമസ നിയമം ലംഘിച്ചവനുമായ ഒരു ഏഷ്യൻ പ്രവാസിയെയാണ് ഫഹാഹീൽ പോലീസ് സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. പ്രതിയുടെ പക്കൽ നിന്ന് ഏകദേശം 1,030 കുപ്പികളോളം നാടൻ മദ്യം കണ്ടെടുത്തു. ഫഹാഹീൽ പോലീസ് സ്റ്റേഷനിലെ ഒരു പട്രോളിംഗ് സംഘത്തിന് അടച്ചിട്ട ഒരു ബസ്സിനെക്കുറിച്ച് സംശയം തോന്നുകയായിരുന്നു. ഉദ്യോഗസ്ഥർ അടുത്തേക്ക് ചെന്നപ്പോൾ ഡ്രൈവർ കാൽനടയായി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉടൻ തന്നെ പിടികൂടി. ഡ്രൈവർ ഒരു ഏഷ്യൻ പൗരനാണെന്നും, വിവിധ കേസുകളിൽ വാണ്ടഡ് ലിസ്റ്റിൽ ഉണ്ടായിരുന്നെന്നും, താമസ നിയമങ്ങൾ ലംഘിച്ചതായും കണ്ടെത്തി. ബസ് പരിശോധിച്ചപ്പോൾ വലിയ അളവിൽ നാടൻ മദ്യക്കുപ്പികൾ കണ്ടെത്തി. ചോദ്യം ചെയ്യലിൽ, മറ്റ് ചിലരുടെ സഹായത്തോടെയാണ് താൻ മദ്യം നിർമ്മിക്കുന്നതെന്നും, ഒരു കുപ്പിക്ക് 10 ദിനാർ എന്ന നിരക്കിൽ ഉപഭോക്താക്കൾക്ക് വിൽക്കുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചു.

Related News