അഞ്ച് വർഷത്തിനിടെ ഗാർഹിക പീഡന കേസുകൾ കുതിച്ചുയർന്നു; ആശങ്കപ്പെടുത്തുന്ന കണക്കുകൾ

  • 29/04/2025



കുവൈത്ത് സിറ്റി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുവൈത്ത് സമൂഹത്തിൽ ഗാർഹിക പീഡന കേസുകൾ വർധിക്കുന്നതിനെക്കുറിച്ചുള്ള പുതിയ
കണക്കുകൾ ആശങ്കയുയർത്തുന്നു. 2020 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിലെ നീതിന്യായ മന്ത്രാലയത്തിലെ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെക്ടർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്ത ഗാർഹിക പീഡന കേസുകളുടെ എണ്ണം 9,107 ആണ്.

ഈ കേസുകളിൽ പ്രതികളുടെ എണ്ണം 11,051 ആണ്. ഇതിൽ 7,850 പുരുഷന്മാരും 3,201 സ്ത്രീകളും ഉൾപ്പെടുന്നു. 4,057 കേസുകൾ കോടതിയിലേക്ക് റഫർ ചെയ്യുകയും 3,992 കേസുകൾ അവസാനിപ്പിക്കുകയും ചെയ്തുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വിധി പുറപ്പെടുവിച്ച കേസുകളുടെ എണ്ണം 3,497 ആണ്. ഈ കേസുകളിലെ മൊത്തം 9,543 ആളുകൾ ഇരകളായിട്ടുണ്ട്. ഇതിൽ 3,934 പുരുഷന്മാരും 5,609 സ്ത്രീകളും ഉൾപ്പെടുന്നു. കോടതി 2,639 കേസുകളിൽ ശിക്ഷ വിധിക്കുകയും 885 കേസുകളിൽ പ്രതികളെ വെറുതെ വിടുകയും ചെയ്തു.

Related News