ഫിന്‍റാസ് ഏരിയയിൽ പരിശോധന നടത്തി ഫയര്‍ഫോഴ്സ്

  • 01/05/2025



കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റിലെ ഫിന്‍റാസ് ഏരിയയിൽ പരിശോധന നടത്തി ഫയര്‍ഫോഴ്സ്. സുരക്ഷാ, അഗ്നി പ്രതിരോധ ആവശ്യകതകൾ ലംഘിക്കുന്ന കെട്ടിടങ്ങളും സ്ഥാപനങ്ങളും നിരീക്ഷിക്കുന്നതിനാണ് കുവൈത്ത് ഫയർ ഫോഴ്സ് പരിശോധനാ കാമ്പയിൻ നടത്തിയത്. ഈ കാമ്പയിനിൽ നിരവധി ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അഗ്നിശമന സേനയുടെ ആവശ്യകതകൾ പാലിക്കാത്ത ചില സ്ഥാപനങ്ങൾക്ക് ഭരണപരമായ അടച്ചുപൂട്ടൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അഗ്നിശമന സേനയിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

Related News