ഓഫീസിനുള്ളിൽ വിവിധതരം മയക്കുമരുന്നുമായി കുവൈത്തി പൗരൻ

  • 01/05/2025

 


കുവൈത്ത് സിറ്റി: ബനീദ് അൽ ഖാർ ഏരിയയിലെ ഓഫീസിനുള്ളിൽ വിവിധതരം മയക്കുമരുന്നുകളും മാനസികോത്തേജക വസ്തുക്കളുമായി പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു കുവൈത്തി പൗരൻ അറസ്റ്റിലായിട്ടുണ്ട്. ക്രിമിനൽ സുരക്ഷാ വിഭാഗത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ ആണ് ഈ ഓപ്പറേഷൻ നടത്തിയത്.   

ലഹരിവസ്തുക്കൾ കൈവശം വെക്കുകയും കടത്തുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ വിശദമായ നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ് നടന്നത്. അധികൃതർ ഒരുക്കിയ കെണിയിലൂടെ ഇയാളെയും കൂട്ടുപ്രതികളെയും സംഭവസ്ഥലത്ത് നിന്ന് പിടികൂടി. പരിശോധനയിൽ ഉദ്യോഗസ്ഥർ 40 ഗ്രാം കൊക്കെയ്ൻ, 24 ഗ്രാം കഞ്ചാവ്, 30 ഗ്രാം ഹാഷീഷ്, 300 മാനസികോത്തേജക ഗുളികകൾ, മയക്കുമരുന്ന് തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന രണ്ട് കൃത്യതയുള്ള തുലാസുകൾ എന്നിവ പിടിച്ചെടുത്തു.

Related News