അസ്ഥിരമായ കാലാവസ്ഥാ ഇന്ന് വൈകുന്നേരംവരേ തുടരും

  • 03/05/2025


കുവൈത്ത് സിറ്റിl: അസ്ഥിരമായ കാലാവസ്ഥാ സാഹചര്യങ്ങൾ രാജ്യത്ത് ശനിയാഴ്ച വരെ തുടരുമെന്ന് മുന്നറിയിപ്പ്. കാരണം നിലവിലുള്ള സംക്രമണ കാലഘട്ടമാണ്. സറായത്ത് സീസണിൽ കാലാവസ്ഥാ സാഹചര്യങ്ങളിൽ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ചും ഹൈവേകളിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. കടൽത്തീരത്ത് പോകുന്നവർ ആറടിയിൽ കൂടുതൽ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലാവസ്ഥാ വിവരങ്ങൾക്കായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ആപ്പ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ പിന്തുടരാൻ പൗരന്മാരോടും താമസക്കാരോടും കാലാവസ്ഥ വകുപ്പ് അഭ്യർത്ഥിച്ചു.

Related News